നീണ്ട 13 വർഷത്തിനു ശേഷമാണ് ജഗതി ജനറൽ ബോഡിയിൽ പങ്കെടുക്കുന്നത്.
താരസംഘടനയായ എ എം എം എ യുടെ 31-ാം വാര്‍ഷിക യോഗത്തിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം നിറപുഞ്ചിരിയോടെ ജഗതി ശ്രീകുമാർ എത്തിയത്. ജഗതിയുടെ സാന്നിധ്യം ചടങ്ങിനെ സുന്ദരമാക്കി. മകനൊപ്പം വീൽചെയറിലാണ് ജഗതി മീറ്റിങ്ങിനെത്തിയത്. അദ്ദേഹത്തെ ചേർത്തു പിടിച്ച് കൊണ്ട് താരങ്ങൾ ആ സന്തോഷത്തിനൊപ്പം ചേര്‍ന്നു.
2012ല്‍ തേഞ്ഞിപ്പലത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് സിനിമാരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ജഗതി ശ്രീകുമാര്‍. അതിന് ശേഷം ആദ്യമായാണ് അമ്മയുടെ വേദിയില്‍ എത്തുന്നത്. നീണ്ട ഇടവേളക്കുശേഷം സിനിമാ രംഗത്തേക്ക് തിരിച്ചു വരുകയാണ് മലയാളികളെ ഏറെ ചിരിപ്പിച്ച ജഗതി ശ്രീകുമാർ.
താരസംഘടനയായ എ എം എം എ യുടെ ജനറല്‍ ബോഡി യോഗത്തിൽ താരമായി ജഗതി ശ്രീകുമാർ : ജഗതിയെ ചേർത്തുപിടിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ
Advertisement

Advertisement

Advertisement

