കഴിഞ്ഞ ദിവസമായിരുന്നു സംഭവം ഉണ്ടായത്. കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്ന് വീണ കശുവണ്ടികളാണ് മത്സ്യതൊഴിലാളികൾക്ക് ലഭിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
ചെറിയഴീക്കലിൽ നിന്നു പോയ ബോട്ടിലെ വലയിലാണ് കശുവണ്ടി കൂടുതലായി ലഭിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എല്‍സ 3 ചരക്കുകപ്പല്‍ മെയ് 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്. സംഭവത്തിൽ നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു. അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
അഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് മത്സ്യത്തോടൊപ്പം കശുവണ്ടിയും ലഭിച്ചതായി റിപ്പോർട്ട് !!
Advertisement

Advertisement

Advertisement

