breaking news New

ആൻഡ്രോയിഡ് 14 മുതൽ 17 വരെയുള്ള പതിപ്പുകൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In !!

നവംബർ നാലിന് പുറത്തിറക്കിയ മുന്നറിയിപ്പിൽ ഈ തകരാറുകളെ ‘ക്രിട്ടിക്കൽ’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വ്യക്തികളും സ്ഥാപനങ്ങളും ഉപയോഗിക്കുന്ന ഫോണുകളെ മുന്നറിയിപ്പ് ബാധിക്കും. ആൻഡ്രോയിഡ് 14, 15, 16, 16 QPR2, 17 പതിപ്പുകളിലാണ് സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയത്. ഇവ മുതലെടുത്ത് ഹാക്കർമാർക്ക് ഫോണിൽ ഉയർന്ന നിയന്ത്രണാവകാശം നേടാനും രഹസ്യവിവരങ്ങൾ ചോർത്താനും ഉപയോക്താവിന്റെ അനുമതിയില്ലാതെ കോഡ് പ്രവർത്തിപ്പിക്കാനും സാധിച്ചേക്കാം. കൂടാതെ ഫോണിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ആക്രമണങ്ങൾക്കും സാധ്യതയുണ്ടെന്ന് CERT-In മുന്നറിയിപ്പ് നൽകി.

ആൻഡ്രോയിഡിന്റെ Framework, System തുടങ്ങിയ ഘടകങ്ങളിലാണ് പ്രധാനമായും സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി ഫോണിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ പുറത്തുപോകാനും ഉപകരണത്തിന്റെ പ്രവർത്തനം തകരാറിലാകാനും സാധ്യതയുണ്ട്. ഗൂഗിൾ ഒക്ടോബർ അഞ്ചിന് പുറത്തിറക്കുകയും എട്ടിന് പുതുക്കുകയും ചെയ്ത Android Security Bulletin 2026ലും ഈ പ്രശ്നങ്ങൾ പരാമർശിക്കുന്നുണ്ട്. System ഘടകത്തിലെ ഒരു ഗുരുതര തകരാർ ഉപയോഗിച്ച് ഫോണിൽ ഉയർന്ന നിയന്ത്രണാവകാശം നേടാൻ സാധിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ആക്രമണങ്ങൾക്ക് പ്രത്യേക പ്രവർത്തനാനുമതികൾ ആവശ്യമില്ലെന്നും ഉപയോക്താവിന്റെ ഇടപെടലില്ലാതെയും ചില സുരക്ഷാ വീഴ്ചകൾ മുതലെടുക്കാനാകുമെന്നും ഗൂഗിൾ വ്യക്തമാക്കുന്നു. സുരക്ഷാ പരിശോധനകൾക്കായി ചില പ്ലാറ്റ്ഫോം പരിരക്ഷകൾ പ്രവർത്തനരഹിതമാക്കിയതോ മറികടന്നതോ ആണെന്ന സാഹചര്യം കണക്കിലെടുത്താണ് അപകടസാധ്യതാ വിലയിരുത്തലെന്നും കമ്പനി വിശദീകരിച്ചു.

ഫോണിലെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ ലഭ്യമായ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാനാണ് CERT-In നിർദേശിക്കുന്നത്. 2026 ഒക്ടോബർ ഒന്നിലെയോ അതിന് ശേഷമുള്ളതോ ആയ സുരക്ഷാ പാച്ച് ലെവൽ ഉള്ള ഉപകരണങ്ങൾ ഗൂഗിളിന്റെ ബുള്ളറ്റിനിൽ പറയുന്ന പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടും. സുരക്ഷാ തകരാറുകൾ പരിഹരിക്കുന്നതിനുള്ള കോഡ് പാച്ചുകൾ Android Open Source Project-ലും മറ്റ് സംവിധാനങ്ങളിലുമായി പുറത്തിറക്കിയിട്ടുണ്ട്.

ആൻഡ്രോയിഡ് 10 മുതലുള്ള പതിപ്പുകൾക്ക് സുരക്ഷാ അപ്‌ഡേറ്റുകൾക്കും Google Play System അപ്‌ഡേറ്റുകൾക്കും സാധ്യതയുണ്ട്. പുതിയ ആൻഡ്രോയിഡ് പതിപ്പുകളിൽ ഇത്തരം സുരക്ഷാ വീഴ്ചകൾ മുതലെടുക്കുന്നത് കൂടുതൽ പ്രയാസകരമാണെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടി. Google Play Protect സേവനം ഹാനികരമായ ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകും. പ്രത്യേകിച്ച് പ്ലേ സ്റ്റോറിന് പുറത്തുനിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവർ ഈ സുരക്ഷാ സംവിധാനം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4