breaking news New

ഐ പി സി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വത്സൻ ഏബ്രഹാം അമേരിക്കയിലെ കാലിഫോർണിയയിൽ നിര്യാതനായി

പത്തനംതിട്ട /കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐ പി സി) ജനറൽ പ്രസിഡൻ്റും ഇന്ത്യൻ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ പാസ്റ്റർ കെ ഇ ഏബ്രഹാമിൻ്റെ പൗത്രനും ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ടി എസ് ഏബ്രഹാമിൻ്റെ മകനുമായ പാസ്റ്റർ വത്സൻ ഏബ്രഹാം (74) അമേരിക്കയിലെ കാലിഫോർണിയയിൽ വച്ച് ഇന്നലെ നിര്യാതനായി.

ഐ പി സി മുൻ ജനറൽ സെക്രട്ടറി ഇന്ത്യ ഗോസ്പൽ ഊട്ട് റീച്ച് സ്ഥാപക പ്രസിഡൻ്റ്, ഇന്ത്യ ബൈബിൾ കോളേജ് ആന്റ് സെമിനാരി പ്രസിഡൻ്റ്, കാലിഫോർണിയയിലെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സ്ഥാപകനും സീനിയർ പാസ്റ്ററും, ക്രിസ്തീയ പ്രഭാഷകൻ, ദൈവശാസ്ത്ര അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു

ഭാര്യ ലാലി ഏബ്രഹാം, സ്നേഹ, ആൻ,സന്തോഷ്,ആഷ എന്നിവർ മക്കളാണ് .

അർബുദബാധിതനായി ചികിത്സയിൽ ആയിരിക്കെ ആണ് പാസ്റ്റർ വത്സൻ ഏബ്രഹാമിൻ്റെ മരണം,സംസ്കാര ശുശ്രൂഷകൾ പിന്നീട് ഐപിസി ആസ്ഥാനമായ പത്തനംതിട്ട തിരുവല്ല കുമ്പനാട് വച്ച് നടത്തപ്പെടും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4