breaking news New

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ തേനീച്ച ആക്രമണം ; 17 പേർക്ക് പരുക്ക്

പത്തനംതിട്ടയില്‍ നിന്ന് രാവിലെ 5.30ന് യാത്ര തിരിച്ച ബസ് ഗവി കഴിഞ്ഞ് കോഴിക്കാനം ഭാഗത്ത് എത്തിയപ്പോഴാണ് തേനീച്ച ആക്രമണമുണ്ടായത്.

ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പെടെ 17 പേര്‍ക്കാണ് കുത്തേറ്റത്. 55 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റ ഏഴ് പേരെ വണ്ടിപ്പെരിയാര്‍ ആശുപത്രിയിലും പത്ത് പേരെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4