തിരുവല്ല : ആഗോള സാഹോദര്യം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്നതെന്നും, അതിർവരമ്പുകൾക്കപ്പുറം എല്ലാവരെയും ചേർത്തുപിടിക്കുന്ന മനോഭാവമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
മറ്റൊരാളുടെ ദുഃഖത്തിൽ അവനോടൊപ്പം നിൽക്കുകയും അവനെ ചേർത്തുപിടിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ സാഹോദര്യമെന്നും അദ്ദേഹം പറഞ്ഞു. “സഹോദരനെ നിന്നെപ്പോലെ സ്നേഹിക്കുക” എന്ന ക്രിസ്തീയ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാകുമ്പോഴാണ് യഥാർത്ഥ സാഹോദര്യം പൂർണമാകുന്നത്. അതിർവരമ്പുകൾക്കും വ്യത്യാസങ്ങൾക്കും അതീതമായി മനുഷ്യരെ ചേർത്തുനിർത്തുമ്പോഴാണ് സമന്വയം അർത്ഥപൂർണ്ണ മാകുന്നത് യെന്നും കാതോലിക്ക ബാവ പറഞ്ഞു.
വൈഎംസിഎ ദേശീയ കൗൺസിലിന്റെയും പി. എൻ. നമ്പൂതിരി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങര ഇളമൺ മനയിൽ സംഘടിപ്പിച്ച “സമന്വയം – സാഹോദര്യ സംഗമം” ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവ.
വൈഎംസിഎ എക്യൂമെനിക്കൽ ആൻഡ് ഇന്റർ റിലീജിയസ് കമ്മിറ്റി ദേശീയ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ഇമാം അൽഹാഫിസ് ഹുസ്നി, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അഡ്വ. വർഗീസ് മാമ്മൻ എംഎൽഎ, പി. എൻ. നമ്പൂതിരി ഫൗണ്ടേഷൻ ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി, വൈഎംസിഎ ഉപദേശക സമിതി ദേശീയ വൈസ് ചെയർമാൻ റെജി ജോർജ്, ശ്രീ ശങ്കരാ ട്രസ്റ്റ് ചെയർമാൻ അഡ്വ. ശംഭു നമ്പൂതിരി ,
വൈഎംസിഎ ദേശീയ നിർവാഹക സമിതിയംഗം ജോ ഇലത്തിമൂട്ടിൽ, സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, പി. എൻ. നമ്പൂതിരി ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ. സി. മാത്യു , സബ് റീജൻ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, റെയ്മോൾ ജോൺസൺ എന്നിവർ പ്രസംഗിച്ചു.
തിരുവല്ല എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. വർഗീസ് മാമ്മന് വൈഎംസിഎ ദേശീയ കൗൺസിലിന്റെ ആദരവ് നല്കി.
ഓണക്കിറ്റുകളുടെ വിതരണം നടന്നു.
വൈഎംസിഎ ദേശീയ കൗൺസിലിന്റെയും പി. എൻ. നമ്പൂതിരി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പത്തനംതിട്ട തിരുവല്ല പെരിങ്ങര ഇളമൺ മനയിൽ സംഘടിപ്പിച്ച “സമന്വയം – സാഹോദര്യ സംഗമം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു
Advertisement
Advertisement
Advertisement