breaking news New

ഓണാവധി പ്രമാണിച്ച് വയനാട്ടിലേക്കും അതിർത്തി ഗ്രാമങ്ങളിലേക്കും വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതോടെ താമരശ്ശേരി ചുരം അതിരൂക്ഷമായ ഗതാഗതക്കുരുക്കിൽ അമർന്നു

വയനാട് : ശനിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച വാഹന തടസ്സം മണിക്കൂറുകൾ പിന്നിട്ട് ഞായറാഴ്ചയും തുടരുകയാണ്.

അടിവാരം മുതൽ ചുരം കയറുന്ന വാഹനങ്ങളുടെയും, വൈത്തിരി തളിപ്പുഴ മുതൽ അടിവാരത്തേക്ക് ഇറങ്ങാനുള്ള വാഹനങ്ങളുടെയും കിലോമീറ്ററുകളോളം നീളുന്ന നിരയാണ് അനുഭവപ്പെടുന്നത്. വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമെ ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ സന്ദർശിക്കാനായി കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങി മലബാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള സഞ്ചാരികൾ കൂട്ടത്തോടെ എത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ശനിയാഴ്ച രാത്രിയോടെ സഞ്ചാരികൾ മടങ്ങിയതും, രാത്രികാലങ്ങളിൽ മാത്രം പ്രവേശനാനുമതിയുള്ള ഭാരമേറിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾ ഒരേസമയം ചുരം വഴി എത്തിയതും ഗതാഗതം സ്തംഭിക്കാൻ ഇടയാക്കി. ഇതിനുപുറമെ ആറ്, ഏഴ്, എട്ട് വളവുകളിൽ നടക്കുന്ന വീതികൂട്ടൽ പ്രവൃത്തികളും തടസ്സത്തിന് കാരണമായി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4