തൃശ്ശൂർ : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ക്യാമ്പസില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം കണ്ടെത്തി. ക്യാമ്പസിലെ ക്യാന്റീന് സമീപമാണ് വില കൂടിയ മദ്യക്കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത്.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കില പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കിലയില്‍ രാഷ്‌ട്രീയ നിയമനങ്ങള്‍ വിവാദമായിട്ടുണ്ട്.
മന്ത്രി കെ എം ഷാജിയുടെ നേതൃത്വത്തില്‍ രാഷ്‌ട്രീയം നോക്കിയുളള നിയമനങ്ങള്‍ നടത്തിയെന്നാണ് പ്രധാന ആരോപണം. എം എസ് എഫ് സംസ്ഥാന ട്രഷറര്‍ മുതല്‍ വിവിധ മണ്ഡലം ഭാരവാഹികള്‍ വരെ നിയമനപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് വിവരം. മുസ്ലിം ലീഗിന് പുറമെ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു സംഘടനകളുടെ ഭാരവാഹികളും പട്ടികയിലുണ്ട്.
സർക്കാർ സ്ഥാപനമായ കില ക്യാമ്പസിൽ മദ്യക്കുപ്പികളുടെ കൂമ്പാരം ; ക്യാന്റീനു സമീപത്തെ കാഴ്ച ഞെട്ടിക്കുന്നത് !!
Advertisement
Advertisement
Advertisement