കടമാൻകുളം : ആരോഗ്യമന്ത്രി നമ്പർ വൺ പരാജയമാണെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ആരോപിച്ചു.
സർക്കാരിന്റെ അനാസ്ഥ വരുത്തിവച്ച ബിന്ദുവിൻ്റെ മരണത്തിന് പിണറായി ഉത്തരം പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പത്തനംതിട്ട കല്ലൂപ്പാറ മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനവും, യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അനിൽ തോമസ്, ജനറൽ സെക്രട്ടറിമാരായ ജിം ഇല്ലത്ത്, അമ്പിളി പ്രസാദ്, മോഹനൻ കോടമല, സി.പി. മാത്യു, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ബെൻസി അലക്സ് , മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ജ്ഞാനമണി മോഹനൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: ശ്രീജിത്ത് തുളസിദാസ്, സനീഷ് അടവിക്കൽ, സാജൻ വർഗീസ്, കെ കെ ജോർജ്, സോമനാഥൻ നായർ, ജോർജ്ജി മാത്യു കൊണ്ടൂർ, ജെയിംസ് മേട്ടിൻപുറത്ത്, സജി വള്ളോന്ത്ര, സുനിൽ കോച്ചേരി, ബെന്നി ജേക്കബ്, സജി കുര്യൻ, മത്തായി വർഗീസ് എന്നിവർ പ്രസംഗിച്ചു.
