രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് 12 മണിക്കൂർ ഹർത്താൽ.
പരിസ്ഥിതി ലോല മേഖലയുമായി (ESA) ബന്ധപ്പെട്ട് കേഡസ്ട്രൽ മാപ്പിലെ അവ്യക്തത നീക്കുക, സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കുക, വന്യജീവി സഞ്ചാരപാതകളുടെ മറവിൽ കൃഷിഭൂമി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
ഹർത്താലിന്റെ പശ്ചാത്തലത്തിൽ യാത്രസൗകര്യങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ന് നടക്കേണ്ടിയിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അത്യാവശ്യ സർവീസുകൾ, വിനോദസഞ്ചാരികളുടെ വാഹനങ്ങൾ, റവന്യൂ കായികമേള, പിആർഡിഎസ് പരിപാടി എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇടുക്കിയിൽ ഇന്ന് സിപിഎം ഹർത്താൽ; വിവിധ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം
Advertisement
Advertisement
Advertisement