മെയ്ഡ് ബൈ ഗൂഗിൾ ഇവന്റിലൂടെ ആയിരിക്കും ഫോണിന്റെ ലോഞ്ച് നടക്കുക. ഗൂഗിളിന്റെ വെബ്സൈറ്റിലൂടെയാണ് പിക്സെൽ 10ന്റെ പുതിയ വിഡിയോ കമ്പനി പുറത്തു വിട്ടത്. പുതിയ ഡിസൈനിൽ ടെലിഫോട്ടോ ലെൻസ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിൽ ആഗസ്റ്റ് 21 നായിരിക്കും ഫോൺ ലോഞ്ച് ചെയ്യുന്നത്. സാംസങിന്റെ എസ് 25 സീരിസും ഐഫോണിന്റെ 17 സീരിസും സെംപ്റ്റബറിൽ
പുറത്തിറങ്ങാനിരിക്കെയാണ് ഗൂഗിൾ പിക്സെൽ 10 സീരീസ് ലോഞ്ച് ചെയ്യുന്നത്. കഴിഞ്ഞ വർഷം വരെ ഒക്ടോബറിലാണ് പുതിയ ഡിവൈസുകൾ ലോഞ്ച് ചെയ്തിരുന്നത്.
പിക്സൽ 10 നിരയിലെ മൂന്ന് ഫോണുകളിലും പുതിയ ടെൻസർ ജി5 ചിപ്‌സെറ്റ് ആയിരിക്കും ഉണ്ടാവുക. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 വിന്റെ സംരക്ഷണവും ഈ ഡിവൈസിലുണ്ട്. 6.3 ഇഞ്ച് ഫുൾ എച്ച്ഡി+ 120Hz OLED ഡിസ്‌പ്ലേയും 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമാണ് പിക്സൽ 10 ന്റെ മറ്റ് സവിശേഷതകൾ. 29W വയർഡ് ഫാസ്റ്റ് ചാർജിങ്ങും 15W വയർലസ് ചാർജിങ്ങും ഈ ഫോണിലുണ്ട്. 48MP പ്രൈമറി ഷൂട്ടർ ക്യാമറയും ഡിവൈസിന്റെ മറ്റ് സവിശേഷതകളിൽ ഒന്നാണ്. അൾട്രാ-വൈഡ്-ആംഗിൾ ലെൻസുകൾ ഈ വർഷം 48 MP യിൽ നിന്നും 12 MP യായി കുറയുമെന്നും റിപ്പോർട്ടുണ്ട്.
ഗൂഗിളിന്റെ പിക്സെൽ 10 സീരീസ് ആഗസ്റ്റ് 20 ന് ലോഞ്ച് ചെയ്യുമെന്ന് ഗൂഗിൾ
Advertisement

Advertisement

Advertisement

