ചങ്ങനാശ്ശേരി : സംസ്ഥാന സ്കൂൾ കായികമേളയിൽ കരാട്ടെ മത്സരത്തിൽ 44 കിലോ വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ മാമ്മൂട് കൊച്ചുപറമ്പിൽ അക്ഷയ് കെ.എം.ന് ആദരവ് നൽകി.
രാജീവ് വിചാർവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വാർഡ് മെമ്പർ ഹരീന്ദ്രൻ ഡി. അധ്യക്ഷത വഹിച്ചു. രാജീവ് വിചാർവേദി സംസ്ഥാന പ്രസിഡന്റ് ബാബു കുട്ടൻചിറ ചടങ്ങ് ഉദ്ഘാടനം ചെയ്ത് അക്ഷയ് കെ.എം.ന് ആദരവ് സമർപ്പിച്ചു.
മെമ്പർമാരായ സണ്ണി ഏത്തക്കാട്, സെലിൻ ബാബു, സൈന തോമസ്, നിധീഷ് കൊച്ചേരി, ജോണിച്ചൻ പാറത്താനം, ഷാജി ഏത്തക്കാട് എന്നിവർ ആശംസകൾ അറിയിച്ചു.
കായികരംഗത്തെ മികച്ച നേട്ടത്തിലൂടെ നാടിന് അഭിമാനമായി മാറിയ അക്ഷയ്‌ക്ക് ചടങ്ങിൽ അഭിനന്ദനങ്ങൾ നേർന്നു.
സംസ്ഥാന സ്കൂൾ കായികമേളയിൽ കരാട്ടെയിൽ സ്വർണം ; കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അക്ഷയ് കെ.എം.ന് നാടിന്റെ ആദരം
Advertisement
Advertisement
Advertisement