breaking news New

പത്തനംതിട്ട മല്ലപ്പള്ളി കാർഷിക വികസന സംഘത്തിലെ സ്വർണ്ണ തിരിമറി : ബിജെപി പ്രതിഷേധം ; വരും ദിവസങ്ങളിൽ ശക്തമായ സമരമെന്ന് മുന്നറിയിപ്പ്

മല്ലപ്പള്ളി: കോൺഗ്രസ് ഭരണത്തിലുള്ള മല്ലപ്പള്ളി കാർഷിക വികസന സംഘത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണ്ണ തിരിമറി തട്ടിപ്പിനെതിരെ ബിജെപി മല്ലപ്പള്ളി മണ്ഡലം പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണ മേനോൻ യോഗം ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ മുൻ എൽഡിഎഫ് ഭരണകാലത്ത് വിവിധ സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പുകളുടെ മറ്റൊരു പതിപ്പാണ് മല്ലപ്പള്ളിയിലേതെന്നും അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ നിലപാടിലാണെന്നും അദ്ദേഹം ആരോപിച്ചു.

നടന്ന പ്രതിഷേധം ഒരു സൂചന മാത്രമാണെന്നും വരും ദിവസങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിൽ നാട്ടിലെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും മണ്ഡലം പ്രസിഡന്റ് റ്റിറ്റു തോമസ് അറിയിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ, ജില്ലാ കമ്മിറ്റി അംഗം പ്രകാശ് വടക്കേമുറി, മണ്ഡലം സെക്രട്ടറി ആനന്ദൻ, വിജയൻകുട്ടി, മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി ബിന്ദു, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് തോമസ് കരിക്കനേത്ത്, മാത്യു വി.സി., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന, തങ്കമ്മ എന്നിവർ പ്രസംഗിച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4