breaking news New

പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ 81കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്തു ; പ്രതിയെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ്

പത്തനംതിട്ട : റാന്നി പഴവങ്ങാടി സ്വദേശി കള്ളിക്കാട്ടിൽ വീട്ടിൽ ബിനു തോമസ് (35) ആണ് പിടിയിലായത്.

സെപ്റ്റംബർ 20ന് രാവിലെ പള്ളിയിൽ പോയി മടങ്ങി വരികയായിരുന്ന കുമ്പഴ സ്വദേശിനി കുഞ്ഞമ്മ എബ്രഹാം (81) എന്ന വയോധികയുടെ മാലയാണ് ഇയാൾ ഒരു ബൈക്കിൽ എത്തി പൊട്ടിച്ചത്.

ഇവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പത്തനംതിട്ട പോലീസ് വിശദമായ അന്വേഷണം നടത്തി . സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വളരെ വേഗം പ്രതിയിലേക്ക് എത്തുകയായിരുന്നു. മോഷ്ടിച്ചെടുത്ത ബൈക്കുകളിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുകയാണ് ഇയാളുടെ രീതി. ഇത്തവണയും മാവേലിക്കരയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി കുമ്പഴയിൽ എത്തി മാല പൊട്ടിച്ചത്.

പ്രതിയെ അന്വേഷിച്ചു വരവേ റാന്നിയിൽ വച്ച് പ്രത്യേക അന്വേഷണസംഘം പിടികൂടുന്ന സമയത്ത് ഇയാൾ അക്രമാസക്തനാവുകയും വിഷം കഴിച്ചിട്ടുണ്ട് എന്ന് പറയുകയും ചെയ്തതിനാൽ റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ നൽകിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇപ്പോൾ അറസ്റ്റിലായ ബിനു തോമസ് തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട എന്നീ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 17 ഓളം മോഷണ കേസുകളിൽ പ്രതിയാണ് എന്ന് പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. ആറന്മുളയിൽവച്ച് പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ച കേസിൽ റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങിയാണ് ഇപ്പോൾ കുമ്പഴയിലും സമാന കുറ്റകൃത്യം ആവർത്തിച്ചത്.

പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ G അരുണിന്റെ നേതൃത്വത്തിൽ SI മാരായ അനീഷ്‌ എബ്രഹാം (SHO ), അജി K B
SCPO മാരായ സന്ദീപ് , സുബിൻ , ഷിബു , വിജേഷ്
അരുൺ , CPO മാരായ അനീഷ്, മിഥുൻ, ജിത്ത്, നിസാം എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4