breaking news New

എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി പിരിച്ച പണത്തിൽ തട്ടിപ്പ് ; ചാരിറ്റി ട്രസ്റ്റ് ചെയർമാനെതിരെ വഞ്ചനാക്കേസ് !!

കോഴിക്കോട്: എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) രോഗം ബാധിച്ച മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി നടത്തിയ ധനസമാഹരണത്തിന്റെ പേരിൽ പണം തട്ടിയെന്ന പരാതിയിൽ ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ നൈസാമിനെതിരെ മുക്കം പൊലീസ് വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തു.

തിരുവമ്പാടി സ്വദേശിയുടെ പരാതിയിലാണ് നടപടി. കമ്മിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ ക്യുആർ കോഡ് ഉപയോഗിച്ച് നൈസാം പണം പിരിച്ചെന്നാണ് ആരോപണം. സ്വന്തം ഉമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ ക്യുആർ കോഡ് ഉപയോഗിച്ചാണ് ഇയാൾ പണം സ്വീകരിച്ചതെന്നും പരാതിയിൽ പറയുന്നു.

ഇത്തരത്തിൽ ഏകദേശം 1.04 ലക്ഷം രൂപ ക്യുആർ കോഡ് വഴി സമാഹരിച്ചതായും ഗൂഗിൾ പേ മുഖേന ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തതായും പരാതിയിലുണ്ട്. കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത തുക സഹായ കമ്മിറ്റിക്ക് കൈമാറിയില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു.

സഹായ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നൈസാമിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു.

അതേസമയം, അരുണ്‍–ഷാൽമി ദമ്പതികളുടെ ഒന്നര വയസ്സുള്ള മൂന്ന് കുഞ്ഞുങ്ങളായ ഡേവിഡ്, ഏഥൻ, ഒലിവർ എന്നിവരുടെ ചികിത്സയ്ക്കായി 50 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. അപൂർവ രോഗമായ എസ്എംഎ ബാധിച്ച കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ ധനസമാഹരണം കേരളം ഒന്നാകെ ഏറ്റെടുത്ത വലിയ അതിജീവന ദൗത്യമായി മാറിയിരിക്കുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4