ഞായറാഴ്ച ഉച്ചയോടെയാണ് കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന 'സൊസൈറ്റി' ബസും കായംകുളത്തേക്ക് പോകുകയായിരുന്ന 'നിര്‍മല' ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തില്‍ പരുക്കേറ്റ കൊട്ടാരക്കര സ്വദേശികളായ ഓമന, ശ്രീദേവി, സുരേഷ് എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇവരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റ മറ്റ് യാത്രക്കാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു. അപകടസമയത്ത് രണ്ട് ബസുകളും അമിതവേഗതയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പുത്തൂര്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊട്ടാരക്കരയില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ 40 യാത്രക്കാര്‍ക്ക് പരുക്കേറ്റു !!
Advertisement
Advertisement
Advertisement