breaking news New

മാൻകൊമ്പ്, ഇരുതലമൂരി, കുറുക്കന്റെ രോമം എന്നിവ അനധികൃതമായി വിൽക്കാൻ ശ്രമിച്ച ഒമ്പത് പേരെ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു !!

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

ആഭിചാരക്രിയകൾക്കായി ഉപയോഗിക്കുന്ന കുറുക്കന്റെ രോമവും മാൻകൊമ്പുമായി ജിംഷിൻ (32), എറണാകുളം ചിലവന്നൂർ സ്വദേശി ജയൻ (57), വടുതല സ്വദേശി മനോജ് (50), ഏറ്റുമാനൂർ സ്വദേശി പി.ബി. ചെറിയാൻ (51), മാരായമുട്ടം സ്വദേശി ഷിജുലാൽ (42) എന്നിവരെയാണ് ആദ്യം പിടികൂടിയത്. അറക്കുന്നിലെ ഒരു ജ്യൂസ് കട കേന്ദ്രീകരിച്ച് ഇവ വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

തുടർന്ന് നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച നാലംഗ സംഘവും പിടിയിലായി. കരുനാഗപ്പള്ളി സ്വദേശി സുദർശനൻ (54), ഊരൂട്ടമ്പലം സ്വദേശി കേശവകുമാർ (51), ലക്ഷദ്വീപ് സ്വദേശി അൻവർ പി.കെ. (48), മാരായമുട്ടം സ്വദേശി രതീഷ് (50) എന്നിവരാണ് രണ്ടാം സംഘത്തിൽ അറസ്റ്റിലായത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4