ഇടുക്കി: ഏറെ ശ്രദ്ധ നേടിയ ചക്കക്കൊമ്പൻ കാട്ടാനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യം മൂന്നാം ദിവസവും ശക്തമായി തുടരുന്നു. ഇടുക്കി ഇടിക്കുഴി മേഖലയിലാണ് ആനയുടെ സാന്നിധ്യം വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്.
ആനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ഡാർട്ടിംഗ് സംഘം ചക്കക്കൊമ്പന് സമീപത്തെത്തിയിട്ടുണ്ട്. സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി വെച്ച് ആനയെ നിയന്ത്രണത്തിലാക്കാനാണ് ദൗത്യസംഘത്തിന്റെ നീക്കം.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആനയെ കണ്ടെത്തി പിന്തുടർന്നെങ്കിലും വെളിച്ചക്കുറവും പ്രതികൂല സാഹചര്യങ്ങളും ദൗത്യത്തിന് തടസ്സമായിരുന്നു. ഇതോടെയാണ് നടപടികൾ മൂന്നാം ദിവസത്തിലേക്ക് നീണ്ടത്. ആനയെ സുരക്ഷിതമായി പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നിർണായക നീക്കത്തിലാണ് വനംവകുപ്പ് സംഘം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ചക്കക്കൊമ്പനെ പിടികൂടാൻ വനംവകുപ്പ് ; മയക്കുവെടി സംഘം ആനയ്ക്ക് തൊട്ടരികിൽ!
Advertisement
Advertisement
Advertisement