ഇടുക്കി :
‘കുറിഞ്ഞി’ ആപ്പ് വഴിയോ വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www. kfdcecotourism.com വഴിയോ മുൻകൂട്ടി ബുക്ക് ചെയ്തെത്തുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രതിദിനം പരമാവധി 750 സഞ്ചാരികൾക്കാണ് പ്രവേശനം നൽകുകയെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
മൂന്നാർ സൈലന്റ് വാലി റോഡിലുള്ള കോർപറേഷന്റെ ഓഫീസിൽനിന്ന് 28 കിലോമീറ്റർ അകലെയാണ് മീശപ്പുലിമല. സഞ്ചാരികൾക്ക് ഇവിടേക്ക് എത്തുന്നതിനായി വനം വകുപ്പ് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ജിഎസ്ടി ഉൾപ്പെടെ ഒരാൾക്ക് 1,475 രൂപയാണ് യാത്രാനിരക്ക്. രാവിലെ ആറുമുതലാണ് പ്രവേശനം അനുവദിക്കുന്നത്.
സഞ്ചാരികൾക്കായി 60 പേർക്ക് താമസിക്കാവുന്ന ടെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്ലീപ്പിങ് ബാഗുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ടെന്റുകളിൽ ലഭ്യമാകുക. മൂന്ന് നേരത്തെ ഭക്ഷണം ഉൾപ്പെടുന്ന ഇക്കോ ടൂറിസം പാക്കേജിൽ ഒരാൾക്ക് 4,500 രൂപയാണ് നിരക്ക്. റോഡോ മാൻഷനിൽ 18 പേർക്ക് പ്രത്യേക താമസസൗകര്യവും ലഭ്യമാണ്.
സമുദ്രനിരപ്പിൽനിന്ന് 2,640 മീറ്റർ (8,661 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മീശപ്പുലിമലയിലെ ട്രക്കിങ് തന്നെ സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ്. വരയാടുകളെ കാണാനും മനോഹരമായ സൂര്യോദയം ആസ്വദിക്കാനും കഴിയുന്നതിനൊപ്പം നീലക്കുറിഞ്ഞി പൂത്തുലഞ്ഞുനിൽക്കുന്ന കാഴ്ചയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.
12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി സംരക്ഷിത സസ്യങ്ങളിൽ ഒന്നാണ്. കുറിഞ്ഞിച്ചെടികൾ പറിക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാർഹമാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇടുക്കി മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കി വനം വകുപ്പ്
Advertisement
Advertisement
Advertisement