തിരുവനന്തപുരം: മരണപ്പാച്ചിലിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറിയിട്ടും കൈക്കുഞ്ഞടക്കം അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
നെടുമങ്ങാട്–വിതുര റോഡിൽ മണ്ണൂർക്കോണം പീപ്പിൾസ് ലൈബ്രറിക്ക് മുന്നിലുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ അതിവേഗത്തിൽ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ആ സമയത്ത് കടയ്ക്ക് സമീപം കൈക്കുഞ്ഞുമായി ഒരമ്മയും മറ്റ് മൂന്ന് പേരും സംസാരിച്ചുനിൽക്കുകയായിരുന്നു.
അപകടം മുന്നറിയിപ്പില്ലാതെ തൊട്ടരികിലേക്ക് പാഞ്ഞെത്തിയെങ്കിലും നിമിഷനേരത്തെ നീക്കത്തിലൂടെ അഞ്ചുപേരും രക്ഷപ്പെട്ടു. കാർ കടയിലേക്ക് ഇടിച്ചുകയറുന്നതും സമീപത്തുണ്ടായിരുന്നവർ തലനാരിഴയ്ക്ക് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.
കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് വൻ ദുരന്തം ഒഴിവായത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
കൈക്കുഞ്ഞുമായി നിന്ന അമ്മയടക്കം അഞ്ചുപേർക്ക് തലനാരിഴയ്ക്ക് രക്ഷ ! നിയന്ത്രണംവിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി ; ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങൾ പുറത്ത്
Advertisement
Advertisement
Advertisement