breaking news New

എറണാകുളം പിറവം പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല മുങ്ങിയെടുത്ത് അഗ്നിരക്ഷാസേന !!

കോട്ടയം സ്വദേശി അനുപമയുടെ സ്വർണ്ണമാലയാണ് ഫയര്‍ഫോഴ്സ് സംഘം വെള്ളച്ചാട്ടത്തില്‍ നിന്നും മുങ്ങിത്തപ്പിയെടുത്തത്.

വിനോദ യാത്രയുടെ ഭാഗമായി എറണാകുളം പിറവം പാമ്പാക്കുടയിലെ അരീക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു കോട്ടയം സ്വദേശി അനുപമ. അധ്യാപികയായ അനുപമ കോളേജിലെ റീയൂണിയനു ശേഷം മുപ്പതു പേരടങ്ങുന്ന സംഘത്തിനൊപ്പമായിരുന്നു പാമ്പാക്കുടയിലെത്തിയത്. അരീക്കല്‍ വെള്ളച്ചാട്ടത്തിലിറങ്ങവെ അനുപമയ്ക്ക് തന്‍റെ 2 പവന്‍ തൂക്കം വരുന്ന മാല നഷ്ടമാവുകയായിരുന്നു. വിവരമറിഞ്ഞ് പിറവം ഫയര്‍ഫോഴ്സ് ഓഫീസര്‍ എ കെ പ്രഫുല്ലിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

കനത്തമഴയില്‍ വെള്ളം കലങ്ങിമറിഞ്ഞിരുന്നു.
എങ്കിലും ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍മാരായ എൻ പി രാഹുൽ, മഹേഷ്‌ രവീന്ദ്രൻ, നിഖിൽ എച്ച് , ആർ വിഷ്ണു, ഷാജി എം എം എന്നിവർ വെള്ളച്ചാട്ടത്തിലിറങ്ങി മുങ്ങിത്തപ്പി.

ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ മാല തപ്പിയെടുത്താണ് സംഘം കരയ്ക്കു കയറിയത്. കരഘോഷത്തിനിടയില്‍ ഫയര്‍ ഉദ്യോഗസ്ഥര്‍ മാല ഉടമയ്ക്ക് കൈമാറി. നിറഞ്ഞ സന്തോഷത്തില്‍ മാല തിരികെ വാങ്ങിയ അനുപമ ഫയര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈകൊടുത്ത് നന്ദിയുമറിയിച്ചാണ് മടങ്ങിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5