breaking news New

ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് ; തറയിൽ ഫിനാൻസ് ഉടമയ്ക്ക് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും !!

പത്തനംതിട്ട : നിരവധി ആളുകളെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ തറയിൽ ഫിനാൻസ് ഉടമയ്ക്കെതിരായ രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കോടതി ശിക്ഷ വിധിച്ചു.

പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് വിചാരണ പൂർത്തിയാക്കി കോടതി ഇന്ന് വിധി പ്രസ്താവിച്ചത്. ആദ്യ കേസിൽ ഒൻപത് വർഷം തടവും എട്ട് ലക്ഷം രൂപ പിഴയും രണ്ടാമത്തെ കേസിൽ ഏഴ് വർഷം തടവും എട്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. രണ്ടു കേസുകളിലുമായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

തുമ്പമൺ വിജയ ഭവനിൽ വിജയകുമാറിൽ നിന്ന് ഏഴ് ലക്ഷം രൂപയും തുമ്പമൺ ജിജോ ഭവനിൽ മേഴ്‌സി ജോർജിൽ നിന്ന് 3,95,000 രൂപയും തറയിൽ ഫിനാൻസ് ഉടമ നിക്ഷേപമായി സ്വീകരിച്ച് തിരികെ നൽകാതെ കബളിപ്പിച്ച് കൈക്കലാക്കുകയായിരുന്നു.

പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായിരുന്ന സണ്ണിക്കുട്ടി, രതീഷ് എന്നിവരാണ് കേസുകളിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള അന്വേഷണ നടപടികളിലും ഇരുവരും മുഖ്യ പങ്കുവഹിച്ചു.

അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (III) ജഡ്ജി മിനിമോൾ എഫ്. ആണ് കേസുകളിൽ ശിക്ഷ വിധിച്ചത്.

കേസുകളുടെ വിചാരണ നടപടികളിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബിന്നി ബി. ഹാജരായി.

പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. മഹേഷ് കൃഷ്ണൻ കോടതി നടപടികളിൽ സഹായിയായി പ്രവർത്തിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4