breaking news New

സാംസ്കാരിക കേരളത്തിന്റെ പ്രിയപ്പെട്ട സൂര്യ കൃഷ്ണമൂർത്തിക്ക് അന്ത്യപ്രണാമം ; പൊതുദർശനം ആരംഭിച്ചു ; സംസ്കാരം വൈകിട്ട് 6.45ന്

തിരുവനന്തപുരം :
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച അദ്ദേഹത്തിന്റെ പൊതുദർശനം രാവിലെ ഏഴ് മണി മുതലാണ് ഗണേശം ഓഡിറ്റോറിയത്തിൽ ആരംഭിച്ചത്.

രാവിലെ മുതൽ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനെത്തി. ഒക്ടോബർ ഒന്നിന് സൂര്യ മേളയുടെ 49-ാം പതിപ്പ് ആരംഭിക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വൈകിട്ട് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.

സൂര്യ ഫെസ്റ്റിവലിലെ പരിപാടികൾ ക്രമീകരിച്ചിരുന്നതും അദ്ദേഹം അന്തരിച്ചതും വൈകിട്ട് 6.45-ന് ആയതിനാൽ, സംസ്കാര ചടങ്ങുകളും അതേ സമയത്തുതന്നെ നടക്കും. ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ സൂര്യ ഫെസ്റ്റിവലിലൂടെ ആഗോള തലത്തിലെ പ്രശസ്ത പ്രതിഭകളെ കേരളത്തിലെത്തിച്ച വ്യക്തിത്വമാണ് വിടവാങ്ങിയത്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4