breaking news New

ചലച്ചിത്ര താരവും നാടക നടിയുമായ സാവിത്രി ശ്രീധരന്‍ (85) അന്തരിച്ചു

കോഴിക്കോട് :
അസുഖ ബാധിതയായി ഏറെനാള്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടില്‍ വെച്ചാണ് അന്ത്യം.

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. ഇതേ സിനിമയിലെ അഭിനയത്തിന് 2018ലെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. പതിനാറാം വയസ്സിലായിരുന്നു നാടകരംഗത്തേക്കുള്ള സാവിത്രിയുടെ കടന്നുവരവ്.

വളയനാട് കലാസമിതിയുടെ ‘കറുത്ത വെള്ള’ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. കാര യുവജന കലാസമിതിയുടെ ‘നോട്ടുകള്‍’ എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4