breaking news New

കാലാവസ്ഥ മാറിയതോടെ കൊച്ചിയിൽ പനി പടരുന്നു ; ശരീരവേദനയ്ക്ക് പിന്നാലെ കടുത്ത ചുമയും, ആശങ്കയിൽ നഗരവാസികൾ !!

കടുത്ത ശരീരവേദനയോടെ വരുന്ന പനി മാറുന്നതിന്റെ പിന്നാലെ കടുത്ത ചുമയും നാട്ടുകാരെ വലയ്‌ക്കുകയാണ്. പത്തു മുതല്‍ പതിനഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്ന ചുമയും ശ്വാസം മുട്ടലും നിരവധി ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഉഴലുന്ന സാധാരണക്കാരെ വലയ്‌ക്കുകയാണ്. വൈറസിന്റെ വേഗതയിലുള്ള സഞ്ചാരം രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്ക് പെട്ടെന്ന് പടരുകയാണെന്ന് ആരോഗ്യ കേന്ദ്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

പൊതുവിടങ്ങളിലും, യാത്രാമധ്യേയും, ആള്‍ക്കൂട്ട തിരക്കുകളില്‍ നിന്നും വൈറസ് ബാധയേല്‍ക്കാം. സാമാന്യം ആരോഗ്യമുള്ളവര്‍ക്കുപോലും പുതിയ വൈറസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. ആരോഗ്യം കുറഞ്ഞവരില്‍ വലിയ രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ട് സൃഷ്ടിക്കപ്പെടുകയാണ്. കാണുന്ന ലക്ഷണത്തിന് മരുന്നു കൊടുത്ത് വിടുകയാണ് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍.

ചിക്കന്‍ ഗുനിയക്കും, കൊവിഡ് വ്യാപനത്തിനു ശേഷവും രോഗബാധിതരെ ആരോഗ്യ പ്രശ്‌നങ്ങള്‍ വിട്ടുമാറാതെ പിന്തുടരുകയാണ്. പനിയും, ചുമയും രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്നത് ജീവിക്കുന്ന ചുറ്റുപാടിന്റെയും, തൊഴില്‍ സ്ഥലത്തെ സാഹചര്യവും അനുസരിച്ചാണെന്നും ആരോഗ്യ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. കൃത്യമായ മരുന്നും, ശരിയായ വിശ്രമവുമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അഭികാമ്യമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം,
പനിക്കുശേഷമുള്ള നീണ്ടുനില്‍ക്കുന്ന ചുമയെ ശരിയായ മരുന്നും പരിചരണവും കൊണ്ട് ഭേദമാക്കാന്‍ കഴിയുമെന്ന് കൊച്ചി കോര്‍പറേഷന്‍ ഹോമിയോ ഗവ.മെഡിക്കല്‍ ഓഫീസര്‍ കെ.ആര്‍.അര്‍ച്ചന പറഞ്ഞു. പോസ് വൈറല്‍ കഫ് എന്നാണ് നീണ്ടു നില്‍ക്കുന്ന ഈ ചുമയെ പറയുന്നത്.

ശ്വാസനാളിയിലുള്ള ആന്തരിക ശ്ലേഷചര്‍മ്മത്തിനുണ്ടാവുന്ന ഇന്‍ഫെക്ഷന്‍ മൂലമാണിത്. പനി മാറിയാലും ശ്വാസനാളിയിലെ നീര്‍ക്കെട്ട് കുറച്ചു ദിവസങ്ങള്‍ കൂടി നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡോ.അര്‍ച്ചന വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4