breaking news New

എട്ട് ലക്ഷം ആവശ്യപ്പെട്ട് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം ; ഒന്നര ലക്ഷം അക്കൗണ്ടിൽനിന്ന് കവർന്നു ! ആറംഗ സംഘം അറസ്റ്റിൽ

തൃശൂർ: എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി ക്രൂരമായി മർദിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്ന ആറംഗ സംഘം മാള പൊലീസിന്റെ പിടിയിലായി.

വടമ സ്വദേശികളായ ഫാസിൽ (36), ആഷിഖ് (36), ഉനൈസ് (34), മേത്തല സ്വദേശികളായ രാജഗോപാൽ (21), സിജീഷ് (39), മാളപള്ളിപ്പുറം സ്വദേശി നജീബ് (24) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വടമ നടുമുറി വീട്ടിൽ ജയറാം (54), മകൻ ഹരികൃഷ്ണൻ (20) എന്നിവരാണ് ആക്രമണത്തിനിരയായത്. ഇരുവരെയും തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച സംഘം എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തു.

ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകാൻ കഴിയാതെ വന്നതോടെ ഇരുവരുടെയും ബാങ്ക് അക്കൗണ്ടിൽനിന്ന് ഒന്നര ലക്ഷം രൂപ ബലമായി തട്ടിയെടുത്തു. കൂടാതെ വീട്ടിലുണ്ടായിരുന്ന ലാപ്ടോപ്പ്, ടാബ്, മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും സംഘം കവർന്നു.

സംഭവത്തിന് പിന്നാലെ കുടുംബം മാള പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറുപേരും പിടിയിലായത്. മാള ഇൻസ്പെക്ടർ എ.എൻ. ഷാജു, എസ്.ഐ പി.പി. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കവർന്ന പണവും സാധനങ്ങളും എവിടെയാണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4