breaking news New

കര്‍ഷകര്‍ നാടിന്റെ നട്ടെല്ല് : രമേശ് ചെന്നിത്തല

പരുമല : കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്നും യുവാക്കള്‍ കൃഷിയെ ഇഷ്ടപ്പെടുമ്പോള്‍ നാടിന്റെ ഭാവി ഹരിതാഭമാകുമെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസേവനം നിര്‍വഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നന്മയുടെ വക്താക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ കര്‍ഷകരെ ആദരിക്കുവാനും തൂഫാന്‍ പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്‍കുവാനും സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിച്ചു.

ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ വര്‍ക്കിംഗ് കമ്മറ്റി അംഗം ജേക്കബ് മാത്യു, പരുമല സെമിനാരി മാനേജര്‍ യാക്കോബ് തോമസ് റമ്പാന്‍, ഫാ.സ്റ്റീഫന്‍ ജോര്‍ജ്ജ് , സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ജോജി പി.തോമസ്, സജി മാമ്പ്രക്കുഴി, മത്തായി ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

എം.ജി.എം. എച്ച്.എസ്.എസ്. തിരുവല്ല, എസ്.വി.എച്ച്.എസ്.എസ്. പാണ്ടനാട്, സെന്റ് ബഹനാന്‍സ് എച്ച്.എസ്.എസ്. വെണ്ണിക്കുളം, സെന്റ് മേരീസ് എച്ച്.എസ്.എസ്. നിരണം, മെട്രോപ്പൊലീത്തന്‍ എച്ച്.എസ്.എസ്. പുത്തന്‍കാവ്, വൈ.എം.സി.എ. തിരുവല്ലാ സബ് റീജിയന്‍ എന്നിവര്‍ക്കുള്ള തൂഫാന്‍ വാരിയേഴ്‌സ് പുരസ്‌കാരം മന്ത്രി രമേശ് ചെന്നിത്തല വിതരണം ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4