താനെന്ന വ്യാജേന സന്ദേശങ്ങളയച്ച് തട്ടിപ്പ് നടത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനെതിരെ ഏവരും ജാഗ്രത പാലിക്കണമെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. tovinothomas79@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് തന്റെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്.
ഈ ഇമെയിൽ വിലാസവുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും തന്റെ പേരിൽ ആശയവിനിമയം നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ടൊവിനോ വ്യക്തമാക്കി.
വിഷയത്തിൽ ടൊവിനോ തോമസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:
‘‘പ്രധാനപ്പെട്ട അറിയിപ്പ് - വ്യാജ സന്ദേശങ്ങളെക്കുറിച്ച്: എന്റെ പേര് വ്യാജമായി ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ വിവിധ ആളുകളിലേക്ക് ഇമെയിലുകൾ അയക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. താഴെ പറയുന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഈ സന്ദേശങ്ങൾ വരുന്നത്: tovinothomas79@gmail.com. ഈ ഇമെയിൽ വിലാസവുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും, എന്റെ പേരിൽ സന്ദേശങ്ങൾ അയയ്ക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.’’
ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ; തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി താരം
Advertisement
Advertisement
Advertisement