കോട്ടയം : എഫ്. സി. ആർ. എ. ഭേദഗതി നിയമം 2026 - നെക്കുറിച്ചും , ന്യുനപക്ഷ ക്രിസ്ത്യൻ ജീവകാരുണ്യ സംഘടനകളിൽ അത് ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ചും ഗുരുതരമായ
ആശങ്കകളും , എതിർപ്പുകളും സംബന്ധിച്ച നിവേദനം ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ( CCF ) എഫ്. സി. ആർ. എ. ( വിദേശ സംഭവാന നിയന്ത്രണ നിയമം ) ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി അംഗങ്ങളായ ആന്റോ ആന്റണി എം. പി , ഇ. റ്റി. മുഹമ്മദ് ബഷീർ എം. പി , സി. സദാനന്ദൻ മാസ്റ്റർ എം. പി. എന്നിവർക്ക് നൽകി.
ആന്റോ ആന്റണി എം. പി. യ്ക്ക് നേരിട്ടും , മറ്റുള്ളവർക്ക് ഇ മെയിലിൽ കൂടിയും ആണ് നിവേദനം നൽകിയത്.
CcF ഉപരക്ഷധികാരി തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പാ , ജനറൽ സെക്രട്ടറി ജോഷ്വാ മാത്യു , സെക്രട്ടറി അഡ്വ. മനോജ് തേക്കടം എന്നിവർ സംബന്ധിച്ചു.
എഫ്.സി.ആർ.എ. ഭേദഗതി ബിൽ 2026 ; ആശങ്കകളും നിർദേശങ്ങളും വ്യക്തമാക്കി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ; നിവേദനം ആന്റോ ആന്റണി എം.പിക്ക് കൈമാറി
Advertisement
Advertisement
Advertisement