breaking news New

കൊടുമൺ സ്റ്റേഡിയത്തിൽ പത്തനംതിട്ട ജില്ലാ പോലീസ് മീറ്റിന് ആവേശകരമായ തുടക്കം ; 200-ലധികം പോലീസ് അത്‌ലറ്റുകൾ മാറ്റുരയ്ക്കുന്നു : ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ഓർമിപ്പിച്ച് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ്

പത്തനംതിട്ട :
പത്തനംതിട്ട ജില്ലാ പോലീസിന്റെ കായികമേളയായ ജില്ലാ പോലീസ് മീറ്റിന് കൊടുമൺ സ്റ്റേഡിയത്തിൽ തുടക്കമായി. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് പതാക ഉയർത്തി മീറ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കായികതാരങ്ങളുടെ മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിച്ചു.

ആരോഗ്യസംരക്ഷണത്തിന്റെയും കായികക്ഷമതയുടെയും പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പോലീസ് മേധാവി പ്രത്യേകം എടുത്തുപറഞ്ഞു. "If you have health, you have to face hundred problems. If you lost your health, only problem is health" എന്ന വാക്കുകളിലൂടെ ആരോഗ്യമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തെന്നും അത് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പോലീസുദ്യോഗസ്ഥർക്ക് ശാരീരികക്ഷമതയും മാനസികാരോഗ്യവും ഒരുപോലെ പ്രധാനമാണെന്നും കായികമത്സരങ്ങൾ അതിന് വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട, അടൂർ, കോന്നി, റാന്നി, തിരുവല്ല എന്നീ സബ് ഡിവിഷനുകൾക്കു പുറമെ ഡി.എച്ച്.ക്യു, ഡി.പി.ഒ, ടെലികമ്മ്യൂണിക്കേഷൻ വിഭാഗങ്ങൾ ഉൾപ്പെടെ എട്ട് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 200-ലധികം പോലീസ് അത്‌ലറ്റുകൾ വിവിധ കായിക ഇനങ്ങളിൽ ആദ്യദിനം മാറ്റുരച്ചു.

ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ്, അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ആർ. ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ മറ്റ് ഡിവൈഎസ്പിമാർ, സർക്കിൾ ഇൻസ്പെക്ടർമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവരും വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

അതേസമയം, കൊടുമൺ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിലും കായികമേളയിലും ജില്ലാ പോലീസിലെ എല്ലാ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാൻ അവസരം ഉറപ്പാക്കണമെന്ന് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി.

ഡിവൈഎസ്പിമാർ, സി.ഐമാർ, എസ്.ഐമാർ തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള പോലീസ് ഉദ്യോഗസ്ഥർക്കും കായികമേളയിൽ പങ്കെടുക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം. അടിയന്തര ഡ്യൂട്ടികളിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ ഒഴികെ മറ്റെല്ലാവർക്കും മീറ്റിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

കായികക്ഷമതയും ആരോഗ്യബോധവും പോലീസ് സേനയിൽ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും ഉദ്യോഗസ്ഥർക്കിടയിൽ സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിനും ജില്ലാ പോലീസ് മീറ്റ് ലക്ഷ്യമിടുന്നു. നവംബർ 5-ന് കൂടുതൽ മത്സരയിനങ്ങൾ നടക്കും. മീറ്റ് നാളെ സമാപിക്കും.


Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4