എറണാകുളം :
ട്രാക്ക് അനാവശ്യമായി മുറിച്ചുകടക്കുന്നത് നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണെന്നും സ്വന്തം ജാഗ്രതക്കുറവും നിയമലംഘനവും മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് റെയില്‍വേ ഉത്തരവാദികളല്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണ്‍ സമര്‍പ്പിച്ച 10 ലക്ഷം രൂപയുടെ നഷ്ടപരിഹാര ഹര്‍ജി തള്ളിക്കൊണ്ടാണ് ട്രൈബ്യൂണലിന്റെ നിര്‍ണായക ഉത്തരവ്.
കൊല്ലം-എറണാകുളം മെമു ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വീണു പരിക്കേറ്റതാണെന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നുവെന്നുമായിരുന്നു തോമസിന്റെ വാദം. എന്നാല്‍, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ റെയില്‍വേ ഈ വാദം എതിര്‍ത്തു.
പ്ലാറ്റ്ഫോമുകളിലേക്ക് സുരക്ഷിതമായി മാറാന്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സൗകര്യമുള്ളപ്പോള്‍, അത് ഉപയോഗിക്കാതെ ട്രാക്കിലൂടെ നടക്കുന്നത് അപകടം ചോദിച്ചുവാങ്ങുന്നതിന് തുല്യമാണെന്ന് റെയില്‍വേ ചൂണ്ടിക്കാട്ടി. കൃത്യമായ ടിക്കറ്റെടുത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ യാദൃശ്ചികമായി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് മാത്രമേ റെയില്‍വേ നിയമപ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ എന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
ഫുട് ഓവര്‍ബ്രിഡ്ജുകള്‍ ഒഴിവാക്കി റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയുണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എറണാകുളം റെയില്‍വേ ക്ലെയിംസ് ട്രൈബ്യൂണല്‍
Advertisement
Advertisement
Advertisement