ശനിയാഴ്ച രാവിലെ ചിമ്മിനി എസ്റ്റേറ്റിൽ എത്തിയ ആനക്കൂട്ടം റോഡ് മുറിച്ച് കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതോടെ നിരവധി യാത്രക്കാരാണ് വഴിയിൽ കുടുങ്ങിയത്.
പാലപ്പിള്ളിയിലെ അക്കരപ്പാടി, കാരിക്കുളം എന്നിവിടങ്ങളിലാണ് ആനകള്‍ കൂട്ടമായെത്തി തമ്പടിച്ചിരിക്കുന്നത്. പാലപ്പിള്ളി ചിമ്മിനി ഡാം റോഡിലും ആനകൾ തുടർച്ചയായി ഇറങ്ങുകയാണ്. ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അതേസമയം ഇത്രയേറെ ആനകൾ ഒന്നിച്ച് ജനവാസ മേഖലയിൽ എത്തുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറയുന്നു.
തോട്ടങ്ങളിൽ ആനക്കൂട്ടം നിലയുറപ്പിച്ചതോടെ റബർ തൊഴിലാളികളും പ്രതിസന്ധിയിലായി. ടാപ്പിങ്ങിനെത്തിയ തൊഴിലാളികൾക്ക് പണിക്കിറങ്ങാൻ കഴിഞ്ഞില്ല. നാട്ടുകാരും വാച്ചർമാരും ചേർന്ന് പല തവണ ആനകളെ കാട് കയറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തൃശൂർ പാലപ്പിള്ളി മേഖലയിൽ ഭീതി വിതച്ച് കാട്ടാനക്കൂട്ടം : കുട്ടി ആനകൾ ഉൾപ്പെടെ 30ൽ ഏറെ ആനകളാണ് റബ്ബർ എസ്റ്റേറ്റുകളിൽ തമ്പടിച്ചിരിക്കുന്നത് !!
Advertisement
Advertisement
Advertisement