തൃശൂർ: ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികനെ കാണാതായ സംഭവത്തിന് ഒടുവിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ.
ആശുപത്രിയിലെ പൂട്ടിക്കിടന്ന ശുചിമുറിക്കുള്ളിൽ ഒന്നര ദിവസത്തോളം മൃതദേഹം കിടന്നിട്ടും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ആശുപത്രി സംവിധാനത്തിലെ ഗുരുതര വീഴ്ചയാണ് സംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
മാക്കൂട്ടി റാവുത്തർ (77) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂട്ടിരിപ്പിന് ബന്ധുക്കളോ മറ്റാരെങ്കിലുമോ ഇല്ലാതിരുന്നതിനാൽ വാർഡിൽ ഒറ്റയ്ക്കായിരുന്നു താമസം.
19-ാം തീയതിയാണ് വാർഡിൽനിന്ന് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പിന്നീട് 21-ന് നടത്തിയ പരിശോധനയിലാണ് പൂട്ടിക്കിടന്ന ശുചിമുറിക്കുള്ളിൽ വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിന് 36 മണിക്കൂറിലേറെ കഴിഞ്ഞിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരം.
ആശുപത്രിയിലെ ശുചീകരണ സംവിധാനത്തിന്റെ പ്രവർത്തനവും ഇതോടെ ചോദ്യചിഹ്നത്തിലായിരിക്കുകയാണ്. ശുചിമുറികൾ ദിവസേന വൃത്തിയാക്കുന്നില്ലെന്നും വൃത്തിഹീനമായ സാഹചര്യത്തെക്കുറിച്ച് രോഗികൾ നേരത്തെയും പരാതിപ്പെട്ടിരുന്നുവെന്നും ആരോപണമുണ്ട്. പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പുനൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഉയരുന്ന വിമർശനം.
ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ വയോധികന്റെ മൃതദേഹം ഒന്നര ദിവസത്തോളം ആരും അറിയാതെ ശുചിമുറിയിൽ കിടന്ന സംഭവം വലിയ പ്രതിഷേധത്തിനാണ് വഴിവെക്കുന്നത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ശുചിമുറിയിൽ ഒന്നര ദിവസം വയോധികന്റെ മൃതദേഹം ! തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച ! മരണവിവരം അറിയാതെ അധികൃതർ
Advertisement
Advertisement
Advertisement