breaking news New

ചികിത്സയുടെ മറവിൽ ലഹരിയോ ? കോട്ടയത്ത് എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ ; ക്ലിനിക്കിൽ പരിശോധന നടത്തി പോലീസ്

കോട്ടയം: രോഗികൾക്ക് ചികിത്സ നൽകുന്ന ക്ലിനിക്കിൽ എംഡിഎംഎ സൂക്ഷിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് യുവ ഡോക്ടർ അറസ്റ്റിൽ. ഏറ്റുമാനൂരിൽ ഡയൽ ഡോക്ടർ ഹോം എന്ന ക്ലിനിക്ക് നടത്തുന്ന അരുൺ മുരളീധരനെയാണ് പോലീസ് പിടികൂടിയത്.

ഏറ്റുമാനൂർ കിഴക്കുംഭാഗം അരുണോദയം പാറയിൽ വീട്ടിൽ താമസിക്കുന്ന അരുൺ മുരളീധരന്റെ ക്ലിനിക്കിൽ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

ക്ലിനിക്കിൽ സൂക്ഷിച്ചിരുന്ന 0.08 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4