breaking news New

ആസിഫ് അലി നായകാനാവുന്ന സിനിമയാണ് ആഭ്യന്തര കുറ്റവാളി : ഒരുപാട് വിവാദങ്ങൾക്ക് ശേഷം സിനിമ റിലീസിനൊരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്

നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സേതുനാഥ് പദ്മകുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

മുൻപ് ഏപ്രില്‍ 17ന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം സിനിമക്കെതിരായ കേരള ഹൈകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി.

ആരോപണം ഉന്നയിച്ച ആരുടേയും കൈയില്‍ നിന്ന് ചിത്രം നിർമിക്കാൻ പണം വാങ്ങിയിട്ടില്ലെന്ന് നിർമാതാവ് നൈസാം സലാം വ്യക്തമാക്കിയിരുന്നു. തുടർന്ന് നൈസാം സലാം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കോടതി വിധി വന്നതിന് പിന്നാലെയാണ് പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചത്.

തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5