പത്തനംതിട്ട :
അടൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടും സംഭവത്തിൽ അന്വേഷണം നടക്കാതിരുന്നതിന്റെ കാരണവും പരിശോധിക്കും.
അടൂർ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ പെരുമാറ്റം അതീവ ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. സംഭവത്തിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.
ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനിലെത്തുന്നത് സ്വാഭാവികമാണെങ്കിലും അടൂരിൽ അതിനപ്പുറം എന്തെങ്കിലും അതിക്രമം നടന്നിട്ടുണ്ടോ, ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഗൗരവമായി അന്വേഷിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.
അതേസമയം,
സംഭവം ഗൗരവമായി പരിശോധിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനും അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം അതിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂട്യൂബർ രാജൻ ജോസഫിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിക്കുന്നതും ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ പൊലീസ് സ്റ്റേഷനിലെത്തി ഭീഷണിപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ പൊലീസിനും സർക്കാരിനും കോൺഗ്രസിനുമെതിരെ വിമർശനം ശക്തമായി.
പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടും അന്വേഷണം നടത്തിയില്ലെന്നും സംഭവത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്നവരെ തിരിച്ചറിയാൻ കഴിയുന്ന സാഹചര്യത്തിലും കസ്റ്റഡിയിലെടുത്തില്ലെന്നുമാണ് ഉയരുന്ന വിമർശനം. ഈ വിഷയങ്ങളടക്കം അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് സൂചന.
പത്തനംതിട്ട അടൂർ പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജനപ്രതിനിധികളും നടത്തിയെന്നു പറയപ്പെടുന്ന അതിക്രമത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി
Advertisement
Advertisement
Advertisement