breaking news New

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്ന് തർക്കം ; തട്ടുകട അടിച്ചുതകർത്ത കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

കൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്ന കാരണത്താൽ തട്ടുകടയിൽ അക്രമം അഴിച്ചുവിട്ട കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ. കിളികൊല്ലൂർ ഒരുമ നഗർ നിഷാദ് മൻസിലിൽ നിയാസിനെയാണ് ഓച്ചിറയിലെ ഒളിസങ്കേതത്തിൽ നിന്ന് കൊട്ടിയം പോലീസ് പിടികൂടിയത്.

കഴിഞ്ഞ 11-നാണ് കൊട്ടിയം പെരുമ്പുഴ മൊയ്തീൻ മുക്കിൽ സബീർ നടത്തുന്ന തട്ടുകടയിൽ അക്രമം നടന്നത്. പരിപ്പുവടയിലെ ഉപ്പിന്റെ കുറവിനെച്ചൊല്ലിയുണ്ടായ തർക്കം പിന്നീട് അക്രമത്തിൽ കലാശിക്കുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം കട അടിച്ചുതകർക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ സിറ്റി പോലീസ് കമ്മിഷണർ അശ്വതിയുടെ നിർദ്ദേശപ്രകാരം ചാത്തന്നൂർ എ.സി.പി രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘവും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഓച്ചിറയിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിയാസ് പിടിയിലായത്.

കേസിലെ മറ്റു പ്രതികളായ മുണ്ടയ്ക്കൽ തില്ലേരി ആർ.എസ് വില്ലയിൽ ജാക്സൺ, ഇരവിപുരം കൂട്ടിക്കട വാളത്തുങ്കൽ കാർഗിൽ വീട്ടിൽ ഫൈസൽ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിയാസ് 'കൊള്ളി നിയാസ്' എന്ന പേരിലും അറിയപ്പെടുന്നയാളാണെന്ന് പോലീസ് അറിയിച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4