breaking news New

ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ മോഷണം ; ദിവസവും 15 ലിറ്റർ വരെ ഊറ്റി വിറ്റു : നാല് ജീവനക്കാർക്കെതിരെ പൊലീസ് കേസ്

ചേർത്തല: കെഎസ്ആർടിസി ചേർത്തല ഡിപ്പോയിലെ ബസുകളിൽ നിന്ന് വ്യാപകമായി ഡീസൽ മോഷ്ടിച്ച് പുറത്ത് വിറ്റ സംഭവത്തിൽ മെക്കാനിക്കൽ വിഭാഗത്തിലെ നാല് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പൊലീസ് ഡിപ്പോയിലെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കെഎസ്ആർടിസിയും പ്രത്യേക വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഡിപ്പോയിലെ ബസുകളുടെ മൈലേജ് അസാധാരണമാംവിധം കുറയുകയും ഇന്ധനച്ചെലവ് വർധിക്കുകയും ചെയ്തതോടെയാണ് അധികൃതർ രഹസ്യനിരീക്ഷണം ഏർപ്പെടുത്തിയത്. തുടർന്ന് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥൻ ഡിപ്പോ പരിസരത്ത് സ്ഥാപിച്ച അഞ്ച് പെൻ ക്യാമറകളിൽ മോഷണത്തിന്റെ ദൃശ്യങ്ങൾ പതിയുകയായിരുന്നു.

സർവീസ് കഴിഞ്ഞ് രാത്രിയിൽ ഡിപ്പോയിൽ പാർക്ക് ചെയ്യുന്ന ബസുകളിൽ നിന്നാണ് ജീവനക്കാർ ഡീസൽ ചോർത്തിയിരുന്നത്. പൈപ്പുകൾ ഉപയോഗിച്ച് വിവിധ ബസുകളുടെ ഇന്ധന ടാങ്കുകളിൽ നിന്ന് പ്രതിദിനം 10 മുതൽ 15 ലിറ്റർ വരെ ഡീസൽ ഊറ്റിയെടുത്ത് പുറത്ത് വിൽക്കുകയായിരുന്നു രീതിയെന്നാണ് കണ്ടെത്തൽ.

ദീർഘകാലമായി തുടർന്നുവന്ന മോഷണത്തിലൂടെ ആയിരക്കണക്കിന് ലിറ്റർ ഡീസൽ നഷ്ടമായതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കെഎസ്ആർടിസിക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം എത്രയാണെന്നും കണ്ടെത്താൻ പൊലീസും വിജിലൻസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4