breaking news New

കാറിടിച്ച ശേഷം നിർത്തിയില്ല ; ഭിക്ഷാടകന്റെ ജീവനെടുത്ത അപകടം : ഷാജഹാനെതിരെ നരഹത്യക്കേസ്

കൊല്ലം: കരുനാഗപ്പള്ളിയിൽ ദേശീയപാതയിൽ ഭിക്ഷാടകനെ കാറിടിച്ച ശേഷം വാഹനം നിർത്താതെ പോയ സംഭവത്തിൽ കടത്തൂർ സ്വദേശി ഷാജഹാനെതിരെ നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ മരിച്ച വ്യക്തിയുടെ പേരും മറ്റ് വിവരങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല.

വാഹനമിടിയുടെ ആഘാതത്തിൽ റോഡിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം കാർ നിർത്താതെ മുന്നോട്ടുപോയെന്നാണ് പ്രാഥമിക വിവരം. കാറിൽ കുടുങ്ങിയ നിലയിൽ ഭിക്ഷാടകനെ വലിച്ചിഴച്ചുകൊണ്ടുപോയ വാഹനം പിന്നീട് ഒരു ഇടറോഡിൽ നിർത്തി. അവിടെ ഇയാളെ ഉപേക്ഷിച്ച ശേഷം ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ നിർണായകമായ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. അപകടസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4