തിരുവല്ല: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന ഭക്തർക്ക് ആവശ്യമായ സഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി ഭക്തജന സേവാകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു.
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിന്റെയും ചക്കുളത്തമ്മ സേവാസമിതിയുടെയും സംയുക്ത നേതൃത്വത്തിൽ ആരംഭിച്ച സേവാകേന്ദ്രങ്ങളുടെ പ്രവർത്തനോദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു.
ചക്കുളത്തമ്മ സേവാസമിതി ചെയർമാൻ ഹരി പി. നായർ അധ്യക്ഷത വഹിച്ചു. തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ നന്ദനൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി.
മുനിസിപ്പൽ ചെയർപേഴ്സൺ എസ്. ലേഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കെ.ആർ. പ്രതാപചന്ദ്രവർമ്മ, ആ. സനൽകുമാർ, ആർ. ജയകുമാർ, ബിനു വി. ഈപ്പൻ, ചക്കുളത്തമ്മ സേവാസമിതി ജനറൽ കൺവീനർ വി.ആർ. രാജേഷ്, ശോഭ വിനു, ഷീല വർഗീസ്, വിശാഖ് വെമ്പാല, അഭിലാഷ് വെട്ടിക്കാടൻ, ടോണി ഇട്ടി, സന്തോഷ് ചക്കുളം, ജയ്സൺ പടിയറ, റോജി പി. വർഗീസ്, രാധാകൃഷ്ണൻ കുറ്റൂർ എന്നിവർ സംസാരിച്ചു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ഭക്തജന സേവാകേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി ; ഉദ്ഘാടനം നിർവഹിച്ച് ആന്റോ ആന്റണി എം.പി.
Advertisement
Advertisement
Advertisement