പാലക്കാട് : സംഭവവുമായി ബന്ധപ്പെട്ട് അമ്മ നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ നിവേദ്യ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കൂരാന്‍ക്കാട്ടില്‍ ജോണ്‍കുമാറിന്റെ മക്കളായ അഞ്ചുവയസ്സുകാരി ജനിഫര്‍ ജൂലിയറ്റും മൂന്നുവയസ്സുകാരന്‍ റോബിന്‍ ക്രിസ്റ്റഫറുമാണ് മരിച്ചത്. ഇന്നലെയാണ് ഇരുവരെയും വീട്ടുപരിസരത്തെ വാട്ടര്‍ ടാങ്കിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുട്ടികള്‍ കളിക്കുന്നതിനിടെ വാട്ടര്‍ ടാങ്കില്‍ വീണതാണെന്നായിരുന്നു ആദ്യം വീട്ടുകാര്‍ നല്‍കിയ വിവരം. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ടാങ്കിനുള്ളില്‍ കണ്ടെത്തിയത്. ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവസമയത്ത് കുട്ടികളും അമ്മ നിവേദ്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. നാട്ടുകാരും സംഭവത്തില്‍ സംശയം ഉന്നയിച്ചിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി നിവേദ്യയെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് കുട്ടികളെ കൊലപ്പെടുത്തിയതായി നിവേദ്യ സമ്മതിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
കുട്ടികളുടെ മരണത്തില്‍ നേരത്തെ തന്നെ സംശയമുണ്ടായിരുന്നുവെന്ന് പിതാവ് ജോണ്‍കുമാറും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും നിവേദ്യയുടെ മൊഴിയും വിശദമായി പരിശോധിച്ചുവരികയാണ്.
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുട്ടികളുടെ മരണം ; അപകടമല്ല : കൊലപാതകമെന്ന് പൊലീസ് !!
Advertisement
Advertisement
Advertisement