മലപ്പുറം: തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 14കാരൻ മരിച്ച സംഭവത്തിൽ നടപടിയുമായി സർക്കാർ. കെഎസ്ഇബി വെണ്ണിയൂർ സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയറെ അന്വേഷണവിധേയമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ സൂപ്പർവൈസറി വീഴ്ചയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദുരന്തത്തിൽ മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് പ്രത്യേക കേസായി പരിഗണിച്ച് 10 ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കാനും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സംസ്ഥാന വൈദ്യുതി ബോർഡിന് നിർദേശം നൽകി.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളിലും അനുബന്ധ സംവിധാനങ്ങളിലും കെഎസ്ഇബി ജീവനക്കാർ അടിയന്തര പരിശോധനയും പട്രോളിംഗും നടത്തും.
സുരക്ഷാ പരിശോധനാ ഡ്രൈവിന്റെ ഭാഗമായി അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷാ ഓഡിറ്റ് നടത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ തകർത്ത ദുരന്തത്തിന് പിന്നാലെ വൈദ്യുതി സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ശക്തമാക്കുകയാണ് സർക്കാർ.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സ്റ്റേ വയറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 14കാരൻ മരിച്ച സംഭവം ; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ : കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
Advertisement
Advertisement
Advertisement