മല്ലപ്പള്ളി :
ഒരു വശം കണ്ടത്തിലേക്ക് ഇടിഞ്ഞുതാണ് തകര്‍ന്ന മഞ്ഞത്താനം - പാതിക്കാട് റോഡ് സഞ്ചാരയോഗ്യമാക്കാത്ത മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതിക്കെതിരെ DYFI പ്രതിഷേധിച്ചു.
DYFI ആനിക്കാട് വെസ്റ്റ് മേഖല കമ്മറ്റി നടത്തിയ പ്രതിഷേധ സമരം DYFI ബ്ലോക്ക് സെക്രട്ടറി ആല്‍ഫിന്‍ ഡാനി ഉദ്ഘാടനം ചെയ്തു. DYFI ബ്ലോക്ക് ട്രഷറര്‍ സുനില്‍ പീറ്റര്‍, മനോജ് മണി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. തകര്‍ച്ച പരിഹരിക്കാനാവശ്യമായ നടപടികള്‍ പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം DYFI ആരംഭിക്കും.
ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ ദിവസവും നൂറുകണക്കിനാളുകളാണ് സഞ്ചരിക്കുന്നത്. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വാര്‍ഡ് പ്രദേശം കൂടിയാണ് ഇത്.
രാത്രി സമയത്തുള്‍പ്പെടെ എത്തുന്ന വാഹനങ്ങള്‍ റോഡിന്റെ ഇടിഞ്ഞ വശത്തേക്ക് വന്നാല്‍ റോഡ് തകര്‍ന്ന് കണ്ടത്തില്‍ വീണ് അപകടമുണ്ടാകുന്ന സ്ഥിതിയാണ് ഇവിടെ നിലനിൽക്കുന്നത്.
