കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ മാധ്യമവിഭാഗം അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്തയ്ക്കെതിരായ സൈബർ ആക്രമണങ്ങളിൽ നിയമനടപടിക്ക് ഒരുങ്ങി മലങ്കര ഓർത്തഡോക്സ് സഭ.
സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകാനാണ് സഭയുടെ തീരുമാനം.
പാത്രിയർക്കീസ് ബാവയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ്–യാക്കോബായ സഭകൾക്കിടയിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നതിനിടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്നുവെന്ന് പറയുന്നവർ നടത്തുന്ന സൈബർ ആക്രമണങ്ങളും സമാധാനസന്ദേശത്തിന്റെ ഭാഗമാണോയെന്ന് ഓർത്തഡോക്സ് സഭ ചോദിച്ചു. സഭാതർക്കം രമ്യമായി പരിഹരിക്കണമെന്ന നിലപാടുകൾ ഉയരുന്നതിനിടെ മുതിർന്ന മെത്രാപ്പോലീത്തയ്ക്കെതിരായ സൈബർ ആക്രമണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സഭ വ്യക്തമാക്കി.
മണർകാട് പള്ളിയിൽ യാക്കോബായ സഭാ അധ്യക്ഷൻ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് യൂഹാനോൻ മാർ ദീയസ്‌കോറോസിനെതിരായ സൈബർ ആക്രമണം ശക്തമായതെന്നാണ് സഭയുടെ ആരോപണം.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന സംസ്ഥാന സർക്കാർ ഇത്തരം സംഭവങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നറിയാൻ ആകാംക്ഷയുണ്ടെന്നും ഓർത്തഡോക്സ് സഭ പ്രതികരിച്ചു.
സംഭവത്തിൽ പൊലീസിൽ പരാതി നൽകുന്നതിലൂടെ സൈബർ ആക്രമണങ്ങൾക്കെതിരെ നിയമപരമായ നടപടികളിലേക്ക് കടക്കാനാണ് സഭയുടെ നീക്കം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
യൂഹാനോൻ മാർ ദീയസ്‌കോറോസിനെതിരായ സൈബർ ആക്രമണം ; നിയമനടപടിക്കൊരുങ്ങി ഓർത്തഡോക്സ് സഭ : ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകും
Advertisement
Advertisement
Advertisement