breaking news New

ആത്മീയ ദർശനമുള്ള യുവത്വം പുതുതലമുറയ്ക്ക് വഴികാട്ടിയാകണം ; യുവജനങ്ങളുടെ മൂല്യബോധത്തിന് ഊന്നൽ നൽകി കസ്റ്റംസ് കമ്മീഷണർ ഡോ. ടിജു തോമസ്

പരുമല : ആത്മീയ ദർശനവും മൂല്യബോധവുമുള്ള യുവത്വം പുതുതലമുറയ്ക്ക് എന്നും മാതൃകയാണെന്ന് കസ്റ്റംസ് കമ്മീഷണർ ഡോ. ടിജു തോമസ്. ആത്മീയത ജീവിതത്തിൽ പകരുന്ന നല്ല മൂല്യങ്ങളും കാഴ്ചപ്പാടുകളും യുവജനങ്ങളെ മികച്ച വ്യക്തിത്വങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

പരുമല പെരുന്നാളിനോടനുബന്ധിച്ച് സെന്റ് ഡൈനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഗുരുസ്മൃതി' പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റെജി ചെറിയാൻ എംഎൽഎ ഗുരുസ്മൃതി ഉദ്ഘാടനം ചെയ്തു. എസ്ഡിഎഫ് കേന്ദ്ര പ്രസിഡന്റ് ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ യാക്കോബ് തോമസ് റമ്പാൻ, ഫാ. ബിജു ടി. മാത്യു പുത്തൻകാവ്, ഷിബു കെ. എബ്രഹാം, ഉമ്മൻ ജോൺ, അനൂപ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട് : ബിജു കെ വി.
സി മീഡിയ ഓൺലൈൻ ന്യൂസ് ഡെസ്ക്


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4