പാലക്കാട് : കേസിൽ മാതാവ് നിവേദ്യയും കൂട്ടുപ്രതി മാർട്ടിനും തമ്മിൽ നടത്തിയ വാട്സാപ് ചാറ്റുകളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. നിവേദ്യയെ സ്വീകരിക്കണമെങ്കിൽ കുട്ടികളെ ഒഴിവാക്കണമെന്ന് മാർട്ടിൻ വാട്സാപ് ചാറ്റിലൂടെ ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനു പിന്നാലെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതും ഗൂഢാലോചന നടത്തിയതും.
ഇരുവരും കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നു. മാർട്ടിന്റെ വീടിനടുത്താണ് നിവേദ്യ വാടകയ്‌ക്ക് താമസിച്ചിരുന്നത്. വീടിനു മുന്നിലെ കുളിമുറിയിലെ ടാങ്കിൽ അമ്മ കുഞ്ഞുങ്ങളെ മുക്കിക്കൊല്ലുന്ന സമയത്ത്, പുറത്തുനിന്ന് മറ്റാരും വരുന്നില്ലെന്ന് ഉറപ്പാക്കാൻ ആൺസുഹൃത്തായ മാർട്ടിൻ വീടിന് മുന്നിൽ കാവൽ നിൽക്കുകയായിരുന്നുവെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
ഒരു മാസം മുൻപാണ് കുഞ്ഞുങ്ങളെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യം നടന്ന് ആഴ്ചകൾക്ക് ശേഷമാണ് സംഭവത്തിൽ രണ്ടാമതൊരു പ്രതി കൂടിയുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പോലീസിന് വ്യക്തമായത്. ആദ്യഘട്ടത്തിൽത്തന്നെ മാർട്ടിനെക്കുറിച്ചുള്ള സൂചനകൾ ലഭ്യമായിരുന്നുവെങ്കിലും കൃത്യമായ തെളിവുകൾ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു പോലീസ്.
പാലക്കാട് രണ്ടു കുഞ്ഞുങ്ങളെ മുക്കിക്കൊന്ന സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്
Advertisement
Advertisement
Advertisement