കൊച്ചി :
ഡോ. ജോൺസൺ കെ. വർഗീസിന്റെ (41) ഫോണിൽ നിന്ന് ഏകദേശം 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു.
യുവതികളുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ഡോക്ടർ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തി സൂക്ഷിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
യുവനടിയുടെ ബന്ധുവായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോ. ജോൺസൺ ഒളിവിൽ പോയി. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
യുവനടിക്കെതിരെ ഡോക്ടർ നേരത്തെ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടിയും സുഹൃത്തും അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങൾ ഡോക്ടറുടെ ഫോണിൽ ഉണ്ടെന്ന് അറിഞ്ഞതോടെയാണ് ഇയാളെ വിളിച്ചുവരുത്തി ഫോൺ പിടിച്ചെടുത്തതെന്നും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനായിരുന്നു നീക്കമെന്നുമാണ് നടിയുടെ മൊഴി.