തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തൃശൂർ അയ്യന്തോളിൽ 2022-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട പോക്സോ കേസിലാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ടിന്റെ വിധി.
ഒരു വർഷത്തെ തടവിനൊപ്പം 50,000 രൂപ പിഴയും സ്പെഷ്യൽ കോടതി വിധിച്ചു. അതേസമയം, ശ്രീജിത്ത് രവിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
2022 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അയ്യന്തോൾ ഗ്രൗണ്ടിന് സമീപം വെച്ച് വിദ്യാർഥിനികൾക്ക് നേരെ നടൻ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്.
വിചാരണയ്ക്കിടെ 21 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി ഒരു മാസത്തെ സമയം അനുവദിച്ച കോടതി, ഈ കാലയളവിൽ ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ച് ജാമ്യവും അനുവദിച്ചു. പിഴത്തുകയായ 50,000 രൂപ അതിജീവിതരായ പെൺകുട്ടികൾക്ക് നൽകാനും കോടതി ഉത്തരവിട്ടു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷിച്ച് കോടതി !
Advertisement
Advertisement
Advertisement