മലപ്പുറം: ആൺസുഹൃത്തിനെ ഒഴിവാക്കാൻ സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമണത്തിന് ക്വട്ടേഷൻ നൽകിയ സംഭവത്തിൽ 19കാരിയും നാലു സുഹൃത്തുക്കളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശിയായ യുവാവിനെ ആക്രമിച്ച സംഭവത്തിലാണ് പട്ടാമ്പി പനങ്ങാട് സ്വദേശിനിയായ സഫാനയെയും സംഘത്തെയും പൊലീസ് പിടികൂടിയത്.
കാമുകിയെ അന്വേഷിച്ച് തിരൂരിലെത്തിയ യുവാവിനെ സഫാനയെ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് അർധരാത്രിയോടെ വാഹനത്തിനുള്ളിൽവെച്ച് യുവാവിനെ ക്രൂരമായി മർദിച്ചു. യുവാവിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ കൈക്കലാക്കിയ ശേഷം പുഴയോരത്തെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.
കാമുകനെ ബോധപൂർവം ഒഴിവാക്കുന്നതിനായി സഫാന സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമണം ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
തിരൂർ നോർത്ത് അന്നാറ സ്വദേശികളായ നാദിയ (20), റബീബ (25), പറവണ്ണ സ്വദേശികളായ ഇർഷാദ് (28), അസ്റുദീൻ എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ. ഇർഷാദും അസ്റുദീനും നേരത്തെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചവരാണെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതികളെ തിരൂർ കോടതി റിമാൻഡ് ചെയ്തു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
കാമുകനെ ഒഴിവാക്കാൻ ആക്രമണത്തിന് ക്വട്ടേഷൻ ; 19കാരിയും നാലു സുഹൃത്തുക്കളും അറസ്റ്റിൽ ; കാറിൽ കയറ്റി യുവാവിനെ ക്രൂരമായി മർദിച്ച് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു !!
Advertisement
Advertisement
Advertisement