breaking news New

പത്തനംതിട്ടയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി ; വിവിധയിടങ്ങളിൽ ആശങ്ക : അന്വേഷണം ശക്തമാക്കി പൊലീസ്

പത്തനംതിട്ട : പത്തനംതിട്ടയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. രണ്ട് സംഭവങ്ങളിലും ഒരേ സംഘം തന്നെയാണ് എന്നാണ് സംശയിക്കുന്നത്.

അടൂർ പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി ആണ് പരാതി. രണ്ട് സംഭവങ്ങളിലും ഒരേ സംഘത്തിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവങ്ങളെ തുടർന്ന് പ്രദേശങ്ങളിൽ ആശങ്ക ശക്തമായി.

ഈ മാസം 26ന് വൈകിട്ടാണ് അടൂർ പഴകുളത്ത് ഒൻപത് വയസ്സുള്ള രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. കനാൽ റോഡിലെ കാടുമൂടിയ വിജനമായ ഭാഗത്ത് വെച്ചായിരുന്നു സംഭവം. കാറിലെത്തിയ സ്ത്രീയും പുരുഷനും കുട്ടികളോട് വാഹനത്തിൽ കയറാൻ നിർബന്ധിച്ചതായാണ് പരാതി. ഈ സമയം മറ്റൊരു വീട്ടമ്മ സ്ഥലത്തെത്തിയതോടെ കുട്ടികൾ രക്ഷപ്പെടുകയായിരുന്നു.

വെള്ള കാറിലെത്തിയ സ്ത്രീയും മുടി നീട്ടി വളർത്തിയ പുരുഷനുമാണ് തങ്ങളെ സമീപിച്ചതെന്ന് കുട്ടികൾ മൊഴി നൽകിയതായി വിവരമുണ്ട്.

ഇതിന് പിന്നാലെയാണ് കൊടുമൺ അങ്ങാടിക്കലിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തത്. ഒറ്റത്തേക്കിൽനിന്ന് അഞ്ചാം ക്ലാസുകാരനായ കുട്ടിയെ കാറിലെത്തിയ സ്ത്രീയും പുരുഷനും സമീപിക്കുകയായിരുന്നു. സ്കൂളിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് കുട്ടിയെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി തയ്യാറായില്ല. ഇതോടെ ഇരുവരും ശ്രമം ഉപേക്ഷിച്ച് കാറിൽ കടന്നുകളഞ്ഞതായാണ് പരാതി.

രണ്ട് സംഭവങ്ങളിലും ഒരേ സംഘമാണോ എത്തിയതെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4